പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ

Saturday 07 February 2026 1:18 AM IST

മോഹനൻ

കൊച്ചി: കടയിലെത്തിയ പതിനൊന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കടഉടമ പത്തനംതിട്ട കോന്നി കുമ്പഴ വെട്ടൂർ ചെറിയത്ത് മോഹനനെ (67) പോക്സോ കേസ് ചുമത്തി മലയാലപ്പുഴ പൊലീസ് അറസ്റ്റുചെയ്തു.

വെട്ടൂരിൽ കച്ചവടം നടത്തുന്ന ഇയാൾ അപമര്യാദയായി പെരുമാറിയെന്ന് സ്കൂളിൽ നടന്ന കൗൺസലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. പ്രധാനാദ്ധ്യാപിക ജില്ലാ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.