അക്ഷര കരോൾ
Saturday 07 February 2026 4:24 AM IST
ആറ്റിങ്ങൽ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി അക്ഷര കരോൾ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആർ.കെ.ശ്യാം,ഗ്രന്ഥശാലാ പ്രവർത്തകരായ എസ്.ഡി.സജിത്ത്ലാൽ, എ.രാമചന്ദ്രൻ നായർ,പി.സുഭാഷ്,ആർ.എസ്.മിനി, ജി.ആർ.മധു,ജെ.എസ്.നിഥിൻ,സാഹിത്യകാരന്മാരായ കരവാരം രാമചന്ദ്രൻ,കെ.രാജചന്ദ്രൻ,വേണുനാഥ്,മുൻ കൗൺസിലർ ഷീജ എന്നിവർ നയിച്ച കരോളിൽ ബാലവേദി അംഗങ്ങളായ കുട്ടികളും പങ്കെടുത്തു.