കാണാതായ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി

Saturday 07 February 2026 1:29 AM IST

മീമ്പാറ: കോലഞ്ചേരിയിൽ നിന്ന് കഴിഞ്ഞ 3 ന് കാണാതായ കുടകുത്തി ആറ്റുപുറത്ത് ഏ.പി കുര്യാക്കോസിനെ (72) മുവാറ്റുപുഴയാറിൽ കിഴുമുറി കടവിനു സമീപം വൈകിട്ട് 5ന് മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻ കുരിശ് പൊലീസ് ഇൻക്വറ്റ് നടത്തി മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം നീറാം മുഗൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. സി.പി.ഐ മുൻ മണ്ഡലം അസി. സെക്രട്ടറിയായിരുന്നു. ഭാര്യ: സൂസി. മകൻ: അജൻ (യു.കെ).