അഹ്‌ലൻ റമദാൻ പ്രഭാഷണം
Saturday 07 February 2026 3:29 AM IST
കണിയാപുരം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കണിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാനെ വരവേറ്റുകൊണ്ടുള്ള പ്രഭാഷണ പരിപാടി ''അഹ്‌ലൻ റമദാൻ' സംഘടിപ്പിച്ചു.
കണിയാപുരം മണ്ഡലം സെക്രട്ടറി റാസി കഴക്കൂട്ടം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം വൈസ് പ്രസിഡന്റ് കരിച്ചാറ നാദർഷ അദ്ധ്യക്ഷനായി.വിസ്‌ഡം സ്റ്റുഡന്റ്‌സ് കണിയാപുരം മണ്ഡലം വൈസ് പ്രസിഡന്റ് ഖാസിം അലി ആമുഖപ്രഭാഷണം നടത്തി.അർശദ് അൽ ഹികമി പ്രഭാഷണം നടത്തി.മൂസ കരിച്ചാറ,നിസാർ കരിച്ചാറ,നാസർ പള്ളിനട,നസീൽ കണിയാപുരം,സഫീർ സ്വലാഹി,ഷഹീർ പെരുമാതുറ,ഷെമിൻ അണ്ടൂർക്കോണം എന്നിവർ പങ്കെടുത്തു.