ബെഫി പ്രകടനം നടത്തി
Saturday 07 February 2026 4:46 AM IST
തിരുവനന്തപുരം: പിരിച്ച് വിട്ട യൂക്കോ ബാങ്ക് കരാർ ജീവനക്കാരിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ബെഫി യൂക്കോ ബാങ്ക് നിറമൺകര ശാഖക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.ബി.ടി.ഇ.എഫ് ജില്ലാ പ്രസിഡന്റ് വി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരികുമാർ സംസാരിച്ചു.ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി മണികണ്ഠൻ സ്വാഗതവും ബെഫി ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് നന്ദിയും പറഞ്ഞു.ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു.