കൺവെൻഷൻ

Saturday 07 February 2026 3:49 AM IST

തിരുവനന്തപുരം: 12ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ കൺവെൻഷൻ നടന്നു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി അരുൺ എം.ടി,​വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി,​ശുഭ പി.ബി,കെ.എസ്.ബിന്ദു,ഡോ.രമ്യ, എ.ബി.കുഞ്ഞിരാമൻ,മനോജ്.എം,സജി.എം.എസ്,ജോർജ് തോമസ്,രാഗിണി,ജയലാൽ,സുഗതകുമാർ,ബി.സുമേഷ് എന്നിവർ സംസാരിച്ചു.