വിസാഫ് 2026 മാർച്ച് 28 മുതൽ

Saturday 07 February 2026 12:15 AM IST

തൃശൂർ: സ്വകാര്യ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ആദ്യ സംസ്ഥാന കലോത്സവം വിസാഫ് 2026ന് രജിസ്‌ട്രേഷനുകൾ ക്ഷണിക്കുന്നു. തൃശൂരിൽ മാർച്ച് 28 മുതൽ 31 വരെയാണ് കലോത്സവം. പ്ലസ് ടുവിന് ശേഷമുള്ള, സ്വകാര്യ തൊഴിൽ അധിഷ്ഠിത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ, സർക്കാർതല കലോത്സവങ്ങളിൽ അവസരം ലഭിക്കാത്ത എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം. സ്റ്റേജ്, സ്റ്റേജിതരം എന്നിങ്ങനെയാണ് മത്സരങ്ങൾ. രജിസ്‌ട്രേഷനായുള്ള അവസാന തീയതി മാർച്ച് 24. വിശദ വിവരങ്ങൾ www.visaf.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുമെന്ന് പ്രൊഫ. വി.എ.വർഗീസ്, ഡോ. എം.എൻ.വിനയകുമാർ, ചെറിയാച്ചൻ ആന്റണി നെല്ലിശ്ശേരി, ബിജു ലാസർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.