വിദ്യാർത്ഥികൾ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി
Saturday 07 February 2026 11:51 PM IST
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ ക്രിയേറ്റീവ് ഫെസ്റ്റ് നടത്തി. കട്ടപ്പന ബി.ആർ.സി ബിപിസി ഷാജിമോൻ കെ ആർ ഉദ്ഘാടനം ചെയ്തു. പാചകം, കൃഷി, വസ്ത്ര നിർമാണം, ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലായി നടത്തിയ പ്രദർശനവും ശ്രദ്ധേയമായി. വിവിധ തൊഴിൽ മേഖലകളിലെ ഉപകരണങ്ങളും യന്ത്രങ്ങളും നേരിട്ട് മനസിലാക്കാനും ഉപയോഗിക്കാനുമുള്ള അവസരമൊരുക്കി. വിദ്യാർത്ഥികൾക്ക് സർഗാത്മകത പ്രദർശിപ്പിക്കാനുള്ള അവസരം നൽകുന്നതിനോടൊപ്പം പുത്തൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക തൊഴിൽ വിദഗ്ദ്ധരിൽനിന്ന് നിർദേശങ്ങൾ തേടാനും പദ്ധതി ലക്ഷ്യമിടുന്നു. പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അദ്ധ്യക്ഷനായി. കാഞ്ചിയാർ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ബിന്ദു ആർ തുടങ്ങിയവർ സംസാരിച്ചു.