വാർഷികാഘോഷവും ലോഗോ പ്രകാശവും

Saturday 07 February 2026 1:09 AM IST
തൊടുപുഴ മുനിസിപ്പൽ യു.പി സ്‌കൂളിന്റെ അറുപത്തിയെട്ടാം വാർഷികാഘോഷത്തിന്റെ പേരും ലോഗോയും തൊടുപുഴ എ.ഇ.ഒ എസ്. ലീന സ്‌കൂൾ ലീഡർ യാസിന് കൈമാറി പ്രകാശനം ചെയ്യുന്നു.

വെങ്ങല്ലൂർ: തൊടുപുഴ മുനിസിപ്പൽ യു.പി സ്‌കൂളിന്റെ അറുപത്തിയെട്ടാം വാർഷികാഘോഷത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. അഞ്ചാം ക്ലാസ്സിലെ ലിബ ഫാത്തിമ നിർദേശിച്ച ''ലൂമിയർ 2026 '' എന്ന പേരും സഹോദരങ്ങളായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ ഫൈസൽ , രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫഹാന ഫാത്തിമ ഫൈസൽ എന്നിവർ വരച്ച ലോഗോയും തൊടുപുഴ എ.ഇ.ഒ എസ്. ലീന സ്‌കൂൾ ലീഡർ യാസിന് കൈമാറി പ്രകാശനം ചെയ്ത്തു .. എം.പി.ടി.എ പ്രസിഡന്റ് സൂര്യ സുരേഷ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സ്വപ്ന എം.ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സബീന ബഷീർ നന്ദിയും പറഞ്ഞു.