പണിമുടക്ക് കൺവെൻഷൻ
Saturday 07 February 2026 8:10 AM IST
മുഹമ്മ: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു. മുഹമ്മയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.കെ. സുരേന്ദ്രൻ,എം.പി.സുഗുണൻ, ജെ.ജയലാൽ, കെ. ഡി.അനിൽ കുമാർ, ആർ.ഷാജീവ് , ജി. മുരളി, കെ.ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.