അടൂരിന്റെ പദയാത്ര പൂയംകുട്ടിയിൽ , മമ്മൂട്ടിയോടൊപ്പം മണി

Saturday 07 February 2026 6:14 AM IST

മമ്മൂട്ടി നായകനായി മലയാളത്തിന്റെ വിശ്വ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്രയിൽ മണിയും. ഫോട്ടോഗ്രാഫർ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധേയനായി ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന അവാർഡ് വാങ്ങിയ മണി വേഷമിടുന്ന നാലാമത്തെ ചിത്രം ആണ് പദയാത്ര. മമ്മൂട്ടിയോടൊപ്പം അങ്കിൾ എന്ന ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫർ കഴിഞ്ഞ് പതിനൊന്നു വർഷത്തിനുശേഷം ഉടലാഴം എന്ന ചിത്രത്തിൽ നാകയനായി അഭിനയിച്ചിട്ടുണ്ട്.ഗുളികൻ എന്ന ട്രൈബൽ ട്രാൻസ് ജെൻഡർ ചെറുപ്പക്കാരന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്. പദയാത്രയുടെ ചിത്രീകരണം പൂയംകുട്ടിയിൽ പുരോഗമിക്കുന്നു.

ജനുവരി 23ന് എറണാകുളത്താണ് പദയാത്രയുടെ ചിത്രീകരണം തുടക്കം കുറിച്ചത് . പൂയംക്കുട്ടിക്കുശേഷം എറണാകുളത്തും വയനാടും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്.

32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ആണ് പദയാത്ര . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി നായികയാകുന്നു. ഇന്ദ്രൻസ് , പി.ശ്രീകുമാർ, നന്ദു , അലിയാർ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. അടൂരും കെ.വി.മോഹൻ കുമാറും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷഹ്നാദ് ജലാലാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. അസോസ്സിയേറ്റ് ഡയറക്ടർ - മീരാസാഹിബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ്ജ് സെബാസ്റ്റ്യൻ, എഡിറ്റർ-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂര്, മേക്കപ്പ് - റോണക്സ് സേവ്യർ, ജോർജ് സെബാസ്റ്റ്യൻ, കോസ്‌റ്റ്യൂംസ് - എസ്.ബി.സതീശൻ, സൗണ്ട് ഡിസൈൻ - കൃഷ്ണ മോഹൻ (സ്പ്ത റെക്കോർഡ് സ്), സ്റ്റിൽസ് - നവീൻ മുരളി, പബ്ലിസിറ്റി ഡിസൈൻ - ആഷിഫ് സലാം. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന പദയാത്ര വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.