ഏകാരോഗ്യം പരിശീലനം
Saturday 07 February 2026 8:15 AM IST
മാന്നാർ: ഏകാരോഗ്യം പഞ്ചായത്ത് തല ഏകദിന പരിശീലനം പരിപാടിയുടെ മാന്നാർ പഞ്ചായത്ത്തല ഉദ്ഘാടനം മാന്നാർ വ്യാപാരഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ പി.കെ അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ശാന്തിനി ബാലകൃഷ്ണൻ, ശിവകുമാർ, ജയ വി.കൃഷ്ണൻ, ശോഭന, ജെ.എച്ച്.ഐ. ബിനു വർഗീസ് എന്നിവർ സംസാരിച്ചു. ക്ലാസിന് ഡിസ്ട്രിക്റ്റ് നെന്റൽ രാജീവ് കെ.എൻ നേതൃത്വം നൽകി.വിവിധ വകുപ്പ് മേധാവികൾ,ആരോഗ്യ പ്രവർത്തകർ, ആശാ - അങ്കണവാടി പ്രവർത്തകർ പങ്കെടുത്തു.