മിസ്റ്ററി ത്രില്ലറിൽ ദിലീഷ് പോത്തനും സാഗർ സൂര്യയും രേവതി ശർമ്മയും

Saturday 07 February 2026 6:15 AM IST

ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ എന്നിവരെ പ്രധാന കഥാപാത്രമാക്കി റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം കളമശേരിയിൽ ആരംഭിച്ചു. മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു സംവിധാനം ചെയ്യുന്ന ചിത്രം ആണ്. തലവര എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച രേവതി ശ‌ർമ്മ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിത നായർ, എന്നിവരാണ് മറ്റ് താരങ്ങൾ. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, ബസ്സം കാദിയാറാണ് നിർമ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ഡാനിഷ് .

ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഇ. എസ്. പ്രൊഡക്ഷൻ ഡിസൈനർ - അപ്പുണ്ണി സാജൻ. കലാസംവിധാനം - കഥ-ഡോണി കടമ്മനിട്ട , നിബിൻ വർഗീസ്. മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യും ഡിസൈൻ - ഗോപിക ഉണ്ണിക്കൃഷ്ണൻ. , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഏബ്രഹാം സൈമൺ (അബ്രു) ഫിനാൻസ് കൺട്രോളർ - രാഹുൽ പിള്ള' . പ്രൊഡക്ഷൻ - മാനേജർ - ജസ്റ്റിൻ ടോണി തോമസ് - പ്രൊഡക്ഷൻ എക്സിക്യുട്ടിവ് - ഷെറിൻ സ്റ്റാൻലി . പ്രൊഡക്ഷൻ കൺട്രോളർ - ജോബ് ജോർജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ. ഒ വാഴൂർജോസ്.