അരൂരിൽ 1904 അപേക്ഷകർ

Saturday 07 February 2026 8:17 AM IST

അരൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാപെൻഷൻ പദ്ധതിക്ക് അരൂർ പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 1904 പേർ അപേക്ഷിച്ചു. ഇതിൽ 1230 അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. അപേക്ഷകളിൽ ഉണ്ടായ ചെറിയ പിഴവുകളുടെ അടിസ്ഥാനത്തിൽ 740 അപേക്ഷകൾ പെൻഡിങ്ങിലാണെന്നും, പിഴവുകൾ തിരുത്തിയ ശേഷം ഇവയ്ക്ക് ശുപാർശ നൽകുമെന്നും അറിയിച്ചു.അപേക്ഷകൾ അടിയന്തരമായി പരിശോധിച്ച് തീർപ്പാക്കുന്നതിനായി അരൂർ പഞ്ചായത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. അർഹതയില്ലാത്ത ചില അപേക്ഷകൾ തള്ളിയതായും അധികൃതർ അറിയിച്ചു.