ഗവ. എഞ്ചിനീയറിങ് കോളേജിൽ പ്രത്യേക ബിരുദദാന ചടങ്ങ് ഇന്ന്

Saturday 07 February 2026 1:36 AM IST

ഇടുക്കി: രജതജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജിലെ 2021-25 ബാച്ചിലെ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക ബിരുദദാന ചടങ്ങ് (ഗ്രാജുവേഷൻ ഡേ) ഇന്ന് നടക്കും. രാവിലെ 10 മുതൽ 2 വരെ കോളേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. എൻട്രൻസ് പരീക്ഷാ കമ്മീഷണർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം നിർവഹിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. സാങ്കേതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിനോദ് ബി ആർ, കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ,ഡീൻ (യു.ജി) ഡോ. ഷെരീഫ് ആർ.എം എന്നിവർ സംസാരിക്കും.