ഒ. ബഷീർ
Saturday 07 February 2026 12:11 AM IST
കൊല്ലം: മുൻ കൊല്ലം എ.ഇ.ഒ വടക്കേവിള മണക്കാട് മണ്ണാനഴികത്ത് വീട്ടിൽ ഒ. ബഷീർ (84) നിര്യാതനായി. കൊല്ലം തേവള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, വാളത്തുംഗൽ ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂനുസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഒസീല (റിട്ട. അദ്ധ്യാപിക, എ.കെ.എം.എച്ച്.എസ്.എസ്, മൈലാപ്പൂര്). മക്കൾ: ജസി (ഹയർ സെക്കൻഡറി അദ്ധ്യാപിക), ജാസ്മി (സോഫ്റ്റ് വെയർ എൻജിനീയർ), ജിഫ്റി (യൂനുസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി).