കാണാതായ മദ്ധ്യവയസ്‌ക്കന്റെ മൃതദേഹം കായലിൽ കണ്ടെത്തി
Saturday 07 February 2026 12:18 AM IST
ചേർത്തല: മരുത്തോർവട്ടത്തു നിന്ന് കാണാതായ മദ്ധ്യവയസ്‌ക്കന്റെ മൃതദേഹം കായലിൽ കണ്ടെത്തി.തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡിൽ മരുത്തോർവട്ടം പുതുവീട്ടിൽ ശശികുമാറിന്റെ (58) മൃതദേഹമാണ് തണ്ണീർമുക്കം ബണ്ടിനു സമീപം കായലിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ശശികുമാറിനെ കാണാതാവുന്നത്.തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും വിവരമറിയിച്ചതിനെ തുടർന്ന് വൈക്കത്ത് നിന്നും സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.മുഹമ്മ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ:ബീന.മക്കൾ:ഷിബിൻ,സജിന. മരുമകൾ:രശ്മി.