മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ
Saturday 07 February 2026 1:56 AM IST
തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസിൽ ഒളിവിലായിരുന്ന പിതാവിനെ അറസ്റ്റുചെയ്തു.കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത്.2009 ലായിരുന്നു സംഭവം.
പൊലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു.കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്.വലിയതുറ എസ്.എച്ച്.ഒ അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.