ഫാ.മൈക്കിൾ വെട്ടിക്കാട്ടിന്  അവാർഡ്

Saturday 07 February 2026 2:07 AM IST
ഫാ.മൈക്കിൾ വെട്ടിക്കാട്ട്

കോട്ടയം: സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും മാത്യകയായ സേവനം കാഴ്ച്ചവെച്ച വ്യക്തികളെ ആദരിക്കുന്നതിനായി കാത്തലിക്ക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ദേശീയ തലത്തിൽ ഏർപ്പെടുത്തിയ അവാർഡിന് കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അർഹനായി. മാദ്ധ്യമമേഖലയിലെ സംഭാവനകൾ, സാമൂഹ്യസേവനം, സുസ്ഥിര വികസനം, പ്രകൃതി ദുരന്തങ്ങളിലെ ഇടപെടൽ, സഭാശുശ്രൂഷ, നേതൃത്വം എന്നീ മേഖലകളിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 9ന് വൈകിട്ട് 5ന് ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ കർണാടക മന്ത്രി കെ.ജെ ജോർജ് മുഖ്യാതിഥിയാകും.