പത്മ പുരസ്‌കാരങ്ങൾ പദവികളല്ല: ജസ്റ്റിസ് കെ.ടി തോമസ്
Saturday 07 February 2026 2:10 AM IST
കോട്ടയം: പത്മ പുരസ്‌കാരങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരമുള്ള പദവികളല്ലെന്നും ഇത് സംബന്ധിച്ച് മന്ത്രി വി.എൻ വാസവൻ പാർട്ടിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെ.ടി തോമസ്. മുൻ മുഖ്യ മന്ത്രി വി.എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കുന്നതിനെ െചാല്ലി ഉയർന്ന ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയാണ് മന്ത്രി വി.എൻ വാസവനെ വേദിയിലിരുത്തി കെ.ടി തോമസിന്റെ അഭിപ്രായം. പത്മവിഭൂഷൺ ലഭിച്ച കെ.ടി തോമസിന് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മ പുരസ്‌കാരം മരവിപ്പിക്കുകയും ചെയ്തതോടെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് പത്മ പുരസ്‌കാരം പദവിയല്ലെന്ന് ഉത്തരവിട്ടു. ഇതിനുശേഷമാണ് തനിക്ക് പത്മഭൂഷൺ ലഭിച്ചതെന്ന് കെ.ടി തോമസ് പറഞ്ഞു.