ഉന്നത റഷ്യൻ ജനറലിന് നേരെ വധശ്രമം

Saturday 07 February 2026 7:17 AM IST

മോസ്കോ: റഷ്യൻ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ ഉപമേധാവി ലെഫ്‌റ്റനന്റ് ജനറൽ വ്ലാഡിമിർ അലക്സിയേവിന് (64) നേരെ വധശ്രമം. ഇന്നലെ മോസ്‌കോയിൽ വസതിക്ക് പുറത്തായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ വ്ലാഡിമിറിന്റെ നില ഗുരുതരമാണ്. വെടിവയ്പിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായിട്ടില്ല. പിന്നിൽ യുക്രെയിൻ ആണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ ആരോപിച്ചു. യുക്രെയിൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ തുടരവെയാണ് സംഭവം.