അ​മ്പ​ല​പ്പു​ഴ​ ​പ​ള്ളി​പ്പാ​ന​യ്ക്ക് ​ഇ​ന്ന് ​തു​ട​ക്കം. ഐതിഹ്യ, വിശ്വാസങ്ങളുടെ പെരുമയിൽ പള്ളിപ്പാന

Sunday 08 February 2026 2:16 AM IST

#ഓ​രോ​ ​പ​ന്ത്ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​മി​​ടയി​ൽ​ ​ദേ​ശാ​ധി​ദേ​വ​ത​യാ​യ​ ​ആ​രാ​ധ​നാ​ ​മൂ​ർ​ത്തി​ക്കു​ണ്ടാ​കാ​വു​ന്ന​ ദോ​ഷ​ങ്ങ​ളും​ അ​മം​ഗ​ള​ങ്ങ​ളും​ ​ആ​ല​സ്യ​വും​ അ​കറ്റനാണ് പ​ള്ളിപ്പാ​ന​ ​ന​ട​ത്തു​ന്ന​ത്.

ഒ​രു​ ​വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​പ​ള്ളി​പ്പാ​ന​യ്ക്കൊ​രു​ങ്ങി​ ​പു​ണ്യ​ഭൂ​മി​യാ​യ​ ​അ​മ്പ​ല​പ്പു​ഴ.​ ​അ​മ്പ​ല​പ്പു​ഴ​ ​ശ്രീ​കൃ​ഷ്ണ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ​ന്ത്ര​ണ്ടു​കൊ​ല്ലം​ ​കൂ​ടു​മ്പോ​ൾ​ ​ന​ട​ക്കാ​റു​ള്ള​ ​വി​ശേ​ഷാ​ൽ​ ​ച​ട​ങ്ങാ​ണ് ​പ​ള്ളി​പ്പാ​ന.​ ​ഇ​ന്നു​ ​മു​ത​ൽ​ 22​ ​വ​രെ​യാ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​പ​ള്ളി​പ്പാ​ന.​ ​പാ​ന​ ​എ​ന്നാ​ൽ​ ​പാ​ട്ടെ​ന്ന് ​അ​ർ​ത്ഥം.​ ​ഭ​ഗ​വാ​ന്റെ​ ​തി​രു​ന​ട​യി​ൽ​ ​(​പ​ള്ളി​)​ ​അ​ല്ലെ​ങ്കി​ൽ​ ​ക്ഷേ​ത്ര​ ​സ​ന്നി​ധി​യി​ൽ​ ​പാ​ടു​ന്ന​ ​പാ​ട്ടാ​ണ് ​പ​ള്ളി​പ്പാ​ന.​ ​നാ​ടി​ന്റെ​യും​ ​നാ​ട്ടാ​രു​ടെ​യും​ ​ഐ​ശ്വ​ര്യ​ത്തെ​ ​മു​ൻ​നി​റു​ത്തി,​​​ ​നാ​ടു​വാ​ഴി​യാ​യി​രു​ന്ന​ ​ചെ​മ്പ​ക​ശ്ശേ​രി​ ​ത​മ്പു​രാ​ൻ​ ​തു​ട​ങ്ങി​വ​ച്ച​താ​ണ് ​പ​ള്ളി​പ്പാ​ന​യെ​ന്നാ​ണ് ​ഐ​തി​ഹ്യം. ഓ​രോ​ ​പ​ന്ത്ര​ണ്ടു​ ​വ​ർ​ഷ​ത്തി​നു​മി​ട​യി​ൽ​ ​ദേ​ശാ​ധി​ദേ​വ​ത​യാ​യ​ ​ആ​രാ​ധ​നാ​ ​മൂ​ർ​ത്തി​ക്കു​ണ്ടാ​കാ​വു​ന്ന​ ​ദോ​ഷ​ങ്ങ​ളും​ ​അ​മം​ഗ​ള​ങ്ങ​ളും​ ​ആ​ല​സ്യ​വും​ ​അ​കറ്റനാണ് പ​ള്ളി​പ്പാ​ന​ ​ന​ട​ത്തു​ന്ന​ത്.​ ​ക്ഷേ​ത്ര​ഭൂ​മി​യി​ൽ​ ​ആ​ഭി​ചാ​രം​ ​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ​ ​പ​ള്ളി​പ്പാ​ന​യി​ലൂ​ടെ​ ​പ​രി​ഹ​രി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​വേ​ല​ന്മാ​ർ​ ​പാ​ന​പ്പാ​ട്ടു​പാ​ടി​ ​ദേ​വ​നെ​ ​ഉ​ണ​ർ​ത്തി​ ​ചൈ​ത​ന്യ​ ​മൂ​ർ​ത്തി​യാ​ക്കു​ന്നു.​ ​അ​തി​പു​രാ​ത​ന​മാ​യ​ ​അ​നു​ഷ്‌​ഠാ​ന​ ​ക​ല​യാ​ണ് ​പ​ള്ളി​പ്പാ​ന.​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​മ​ക​രം​ ​ഒ​ന്നു​മു​ത​ൽ​ ​പ​ന്ത്ര​ണ്ടു​വ​രെ​ ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​പ​ന്ത്ര​ണ്ടു​ ​ക​ള​ഭ​വും,​​​ ​അ​ങ്ങ​നെ​ 12​ ​പ​ന്ത്ര​ണ്ടു​ക​ള​ഭം​ ​കൂ​ടു​മ്പോ​ഴു​ള്ള​ ​പ​ള്ളി​പ്പാ​ന​യും,​​​ 12​ ​പ​ള്ളി​പ്പാ​ന​ ​കൂ​ടു​മ്പോ​ൾ​ ​(​അ​താ​യ​ത് 144​ ​കൊ​ല്ലം​ ​കൂ​ടു​മ്പോ​ൾ​)​ ​വി​ജ​യ​ബ​ലി​യും​-​ ​ഇ​താ​ണ് ​ച​ട​ങ്ങു​ക​ളു​ടെ​ ​ക്ര​മം.​ 2014​-ൽ ആണ്് ​അ​വ​സാ​നം​ ​പ​ള്ളി​പ്പാ​ന​ ​ന​ട​ന്ന​ത്. പാ​ന​ ​ര​ണ്ടു​ത​ര​ത്തി​ലു​ണ്ട്-​ ​ക​ളി​പ്പാ​ന​യും​ ​പ​ള്ളി​പ്പാ​ന​യും.​ ​പ​ക​ൽ​മാ​ത്രം​ ​ന​ട​ത്തു​ന്ന​ ​പാ​ന​ ​ക​ളി​പ്പാ​ന​യും,​​​ ​രാ​വും​ ​പ​ക​ലും​ ​ന​ട​ത്തു​ന്ന​ത് ​പ​ള്ളി​പ്പാ​ന​യു​മാ​ണ്.​ ​നാ​മ​ദോ​ഷം​ ​തീ​ർ​ക്ക​ൽ,​ ​ക​ണ്ണ് ​ദോ​ഷം​തീ​ർ​ക്ക​ൽ,​ ​ശ​ത്രു​വൊ​ഴി​ക്ക​ൽ,​ ​ആ​ധി​വ്യാ​ധി​ക​ൾ​ ​തീ​ർ​ക്ക​ൽ​ ​എ​ന്നി​വ​യാ​ണ് ​വേ​ല​ന്മാ​രു​ടെ​ ​പ്ര​ധാ​ന​ ​ക​ർ​മ്മ​ങ്ങ​ൾ.​ ​അ​നു​ഷ്ഠാ​ന​ ​ദൃ​ശ്യ​ക​ല​യാ​യ​ ​പാ​ന​പ്പാ​ട്ടി​ന് ​വേ​ല​ന്മാ​ർ​ ​സ്ത്രീ​പു​രു​ഷ​ ​ഭേ​ദ​മെ​ന്യേ​ ​പ​ങ്കെ​ടു​ക്കു​ന്നു.​ ​ദ​ക്ഷി​ണ​ ​കേ​ര​ള​ത്തി​ലും​ ​മ​ദ്ധ്യ​ ​കേ​ര​ള​ത്തി​ലും​ ​കാ​ണു​ന്ന​ ​വേ​ല​ ​സ​മു​ദാ​യ​ക്കാ​ർ​ ​പരമശി​വന്റെ​ ​താ​വ​ഴി​ക്കാ​രാ​ണെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ആ​ദ്യ​മാ​യി​ ​പ​ള്ളി​പ്പാ​ന​ ​ന​ട​ന്ന​ത് ​എ​ന്നാ​ണെ​ന്ന് ​അ​റി​വി​ല്ലെ​ങ്കി​ലും​ ​കൊ​ല്ല​വ​ർ​ഷം​ 994​-​ലെ​ ​ദേ​വ​സ്വം​ ​പ​തി​വ് ​പു​സ്ത​ക​ത്തി​ൽ​ ​പ​ന്ത്ര​ണ്ട് ​ക​ള​ഭ​ത്തെ​ക്കു​റി​ച്ചും​ ​പ​ള്ളി​പ്പാ​ന​യെ​ക്കു​റി​ച്ചും​ ​വി​ജ​യ​ബ​ലി​യെ​ക്കു​റി​ച്ചും​ ​പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​പ​ള്ളി​പ്പാ​ന​ ​ന​ട​ത്തു​ന്ന​തി​ന് ​പ്ര​ത്യേ​ക​ ​യ​ജ്ഞ​വേ​ദി​ ​ഒ​രു​ക്കാ​റു​ണ്ട്.​ ​ക്ഷേ​ത്ര​ത്തി​നു​ ​മു​ൻ​വ​ശ​ത്തെ​ ​കു​ള​ത്തി​ന് ​തെ​ക്കു​കി​ഴ​ക്ക്,​​​ ​ക്ഷേ​ത്ര​മ​തി​ലി​നു​ള്ളി​ൽ​ ​ക​ർ​മ്മി​ക​ളാ​യ​ ​വേ​ല​ന്മാ​ർ​ക്ക് ​താ​മ​സി​ക്കാൻ ​ ​കു​ടി​ലു​ക​ൾ​ ​കെ​ട്ടി​യു​യ​ർ​ത്തു​ന്നു.​ ​മു​ൻ​വ​ശ​ത്ത് ​ആ​റ് ​കു​ടി​ലു​ക​ളും​ ​അ​വ​യ്ക്കു​ ​പു​റ​കി​ൽ​ ​പ്ര​ത്യേ​കം​ ​പ്ര​ത്യേ​കം​ ​വേ​റെ​ ​കു​ടി​ലു​ക​ളും​ ​കെ​ട്ടും.​ ​ഏ​റ്റ​വും​ ​മു​ൻ​വ​ശ​ത്തു​ള്ള​ ​കു​ടി​ലു​ക​ളി​ൽ​ ​പാ​ന​ ​ന​ട​ത്താൻ അ​വ​കാ​ശി​ക​ളാ​യ​ ​ആ​റു​ ​കു​ടും​ബ​ക്കാ​രാ​യ​ ​ചെ​മ്പ​ക​ശ്ശേ​രി,​ ​കോ​യി​ക്ക​രി,​ ​കു​ന്ന​ങ്ക​രി,​ ​ഏ​റ​മു​ണ്ട,​ ​നെ​ട്ടാ​ശ്ശേ​രി,​ ​അ​മ്പ​ല​പ്പു​ഴ​ ​എ​ന്നീ​ ​കൂ​ത്താ​ടി​ക​ളാ​ണ്.​ ​എ​ങ്കി​ലും​ ​കാ​ല​ക്ര​മേ​ണ​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​കു​റ​ഞ്ഞു.​ ​അ​മ്പ​ല​പ്പു​ഴ​ ​കൂ​ത്താ​ടി​ക​ൾ​ ​മാ​ത്ര​മാ​ണ് ​ഇ​ത്ത​വ​ണ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ക. അ​വ​രു​ടെ​ ​കു​ടി​ലു​ക​ളു​ടെ​ ​പി​റ​കി​ൽ​ ​മ​ണ്ണാ​ൻ,​ ​ഗ​ണ​ക​ൻ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​കു​ടി​ലു​ക​ളാ​ണ്.​ ​അ​മ്പ​ല​പ്പു​ഴ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ​ല​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​പ്ര​മു​ഖ​ ​സ്ഥാ​ന​മു​ള്ള​ ​അ​മ്പ​നാ​ട്ടു​ ​പ​ണി​ക്ക​നും​ ​പ്ര​ത്യേ​കം​ ​ഒ​രു​ ​കു​ടി​ൽ​ ​നി​ർ​മ്മി​ച്ചി​രി​ക്കും.​ ​ഈ​ ​കു​ടി​ലു​ക​ൾ​ ​യ​ജ്ഞ​ ​വേ​ദി​ക്ക​ഭി​മു​ഖ​മാ​യാ​ണ് ​കെ​ട്ടു​ക.​ ​ഓ​ത്തും​ ​മു​റോ​ത്തു​മാ​ണ് ​പ​ള്ളി​പ്പാ​ന​യി​ലെ​ ​മു​ഖ്യ​ക​ർ​മ്മ​ങ്ങ​ൾ.​ ​ഓ​ത്ത് ​വേ​ല​ന്മാ​രും,​​​ ​മു​റോ​ത്ത് ​വേ​ല​ത്തി​ക​ളു​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ഓ​ത്ത് ​പ​ക​ൽ​ ​സ​മ​യ​ത്തും​ ​മു​റോ​ത്ത് ​രാ​ത്രി​യി​ലു​മാ​യി​രി​ക്കും.​ ​ശി​വ​സ്തു​തി​ക​ളാ​ണ് ​ഓ​ത്ത് ​സ​മ​യ​ത്ത് ​പാ​ടു​ക.​ ​ഈ​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​വേ​ല​ന്മാ​ർ​ ​ര​ണ്ടു​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും​-​ ​കൂ​ത്താ​ടി​ക​ളും​ ​പു​റ​നാ​ടി​ക​ളും.​ ​കൂ​ത്താ​ടി​ക​ൾ​ ​മാ​ത്ര​മേ​ ​വി​ധി​ ​പ്ര​കാ​ര​മു​ള്ള​ ​ഓ​ത്തു​ ​ന​ട​ത്തു​ക​യു​ള്ളൂ.​ ​പു​റ​നാ​ടി​ക​ൾ​ക്ക് ​പ​ള്ളി​പ്പാ​ന​ ​ക്രി​യ​ക​ളി​ൽ​ ​വി​ദൂ​ഷ​ക​ന്റെ​ ​സ്ഥാ​ന​മാ​ണു​ള്ള​ത്. പു​റ​നാ​ടി​ക​ൾ​ക്ക് ​എ​ന്തും​ ​പ​റയാനും പ്ര​വ​ർ​ത്തി​ക്കാനും സ്വാ​ത​ന്ത്ര്യ​മു​ണ്ട്.​ ​പ​ള്ളി​പ്പാ​ന​യു​ടെ​ ​നാ​ളു​ക​ളി​ൽ​ ​സ്ഥ​ല​ത്തെ​ ​പ്ര​ധാ​ന​ ​ദി​വ്യ​ന്മാ​രെ​പ്പോ​ലെ,​ ​എ​ന്നാ​ൽ​ ​നാ​ടോ​ടി​ക​ളെ​പ്പോ​ലെ​ ​അ​വ​ർ​ ​ന​ട​ക്കു​ന്നു.​ ​പു​റ​നാ​ടി​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​കൂ​ത്താ​ടി​ക​ൾ​ ​ചെ​യ്യു​ന്ന​ ​ക്രി​യ​ക​ളി​ൽ​ ​നി​ന്ന് ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഇ​ല​ഞ്ഞി​ത്തൂ​പ്പും​ ​പാ​ള​ത്തൊ​പ്പി​യും​ ​കു​രു​ത്തോ​ല​ ​ഞൊ​റി​ക​ളു​മ​ണി​ഞ്ഞ് ​ചാ​യം​ ​തേ​ച്ച് ​വി​ഡ്‌​ഢി​വേ​ഷം​ ​കെ​ട്ടി​ ​ന​ട​ക്കു​ന്ന​ ​പു​റ​നാ​ടി​യാ​ണ് ​യ​ജ്ഞ​വേ​ദി​ ​സ​ജീ​വ​മാ​ക്കു​ന്ന​ത്.​ ​ അ​മ്പ​ല​പ്പു​ഴ​ ​കൂ​ത്താ​ടി​ ​വേ​ല​മ്പ​റ​മ്പി​ൽ​ ​ഹ​രി​ദാ​സി​ന്റെ​യും​ ​മാ​ന്നാ​ർ​ ​കു​ട്ട​ൻ​പേ​രൂ​ർ​ ​വേ​ല​ൻ​പ​റ​മ്പി​ൽ​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​യും​ ​ക​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ആ​ണ് ​ഇ​ത്ത​വ​ണ​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ക്കു​ക. പ​ള്ളി​പ്പ​ന്ത​ലി​ൽ​ ​എ​ഴു​ന്ന​ള്ളി​ച്ചു​ ​വ​യ്ക്കു​ന്ന​ ​കോ​യ്മ​ ​വ​ടി​യെ​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​പ​ള്ളി​പ്പാ​ന​ ​ക്രി​യ​ക​ൾ.​ ​സ്വ​ർ​ണ്ണം​ ​കെ​ട്ടി​യ​ ​ചൂ​ര​ൽ​വ​ടി​യാ​യ​ ​കോ​യ്മ​ ​വ​ടി​യി​ൽ​ ​കാ​പ്പു​കെ​ട്ടി​ ​ച​ട​ങ്ങു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്നു.​ ​'​ച​കി​ ​ച​ഞ്ച​കി​ ​ച​ഞ്ച​കി​ ​ച​"​ ​എ​ന്ന് ​ത്രി​പു​ട​ ​താ​ള​ത്തി​ൽ​ ​കൂ​ത്താ​ടി​ക​ൾ​ ​പ​റ​കൊ​ട്ടി​ ​പാ​ടു​ന്നു.​ ​പാ​ട്ടി​ന് ​പി​ന്ന​ണി​യാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ശൈ​വ​ ​വാ​ദ്യ​ങ്ങ​ളാ​ണ്.​ ​ക​യ്യി​ൽ​ ​കൃ​ഷ്ണ​മൃ​ഗ​ത്തി​ന്റെ​ ​കൊ​മ്പും​ ​ഇ​ല​ഞ്ഞി​ത്തൂ​പ്പും​കൊ​ണ്ട് ​അ​വ​ർ​ ​ഭ​ഗ​വാ​ന്റെ​ ​നാ​മ​ദോ​ഷം​ ​മാ​റാ​ൻ​ ​ഉ​ഴി​ച്ചി​ൽ​ ​ന​ട​ത്തു​ന്നു.​ ​ഓ​ത്ത്,​ ​മു​റോ​ത്ത്,​ ​ഭ​ര​തം​ ​തു​ള്ള​ൽ,​ ​അ​ട​വി​ ​എ​ടു​പ്പ്,​ ​കി​ടു​ക് ​ബ​ലി,​ ​കാ​ളി​യും​ ​ദാ​രി​ക​നും​ ​വ​ര​വ്,​ ​കാ​ല​ൻ​ ​പു​റ​പ്പാ​ട്,​ ​പാ​ന​ ​പി​ടി​ത്ത​വും​ ​പാ​ന​യ​ടി​യും,​ ​വ​ലി​യ​ ​അ​ട​വി,​ ​അ​ന്തി​പ്പേ, കാ​വ​ൽ​ ​ഏ​റ​ൽ,​ ​ത​ട്ടു​ബ​ലി,​ ​ദി​ക്കു​ബ​ലി,​ ​മ​ധു​ ​എ​ഴു​ന്ന​ള്ളി​പ്പ്,​ ​ഇ​ടു​പ​ണം​ ​ഇ​ട​ൽ​ ​തു​ട​ങ്ങി​യ​ ​ച​ട​ങ്ങു​ക​ളാ​ൽ​ ​സ​മ്പു​ഷ്ട​മാ​ണ് ​പ​ള്ളി​പ്പാ​ന. തി​രുവി​താംകൂർ​ ​ദേ​വ​സ്വ​വും​ ​പ​ള്ളി​പ്പാ​ന​ ​സ്വാ​ഗ​ത​സം​ഘ​വും​ ​ക്ഷേ​ത്രം​ ​ഉ​പ​ദേ​ശ​ക​സ​മി​തി​യും​ ​സം​യു​ക്ത​മാ​യാ​ണ് ​പ​ള്ളി​പ്പാ​ന​യു​ടെ​ ​ന​ട​ത്തി​പ്പ്.​ ​കോ​യി​മ്മ​സ്ഥാ​നി​ ​ശ്രീ​കു​മാ​ർ​ ​വ​ലി​യ​ ​മ​ഠ​ത്തി​ലാ​ണ് ​ഇ​ത്ത​വ​ണ​ ​ച​ട​ങ്ങു​ക​ളു​ടെ​ ​അ​ധി​കാ​രി.​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​പു​തു​മ​ന​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​യും​ ​മേൽശാന്തി​യദുകൃഷ്ണൻ നമ്പൂതി​രി​യും കോ​യി​മ്മ​സ്ഥാ​നി​യും​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.

വേലനായി

പരമശിവൻ

പണ്ട് ബഹുകാര്യകർത്തൃത്വം കൊണ്ട് ക്ഷീണിതനായി ആലസ്യത്തിൽ ആണ്ടുപോയ മഹാവിഷ്‌ണുവിനെ ആലസ്യത്തിൽ നിന്നുണർത്തുവാൻ ജ്യോതിശ്ശാസ്ത്രത്തിന്റെ ഈശൻ കൂടിയായ സുബ്രഹ്മണ്യൻ 'പള്ളിപ്പാന' വിധിച്ചു. പാന നടത്തുവാൻ വേലന്മാരെ അന്വേഷിച്ച് ലോകം മുഴുവൻ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ആ സന്ദർഭത്തിൽ പരമശിവൻ വേലനായും ശ്രീപാർവതി വേലത്തിയായും അവതരിച്ച് പള്ളിപ്പാന നടത്തി മഹാവിഷ്‌ണുവിനെ ഉണർത്തി കർമ്മനിരതനാക്കി. ഈ ഐതിഹ്യത്തെ മുൻനിറുത്തിയാണ് ശിവസ്തുതിയോടെ പാനപ്പാട്ടുകൾ ആരംഭിക്കുന്നത്.