സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രക്കാർ കടന്നുകളഞ്ഞു

Sunday 08 February 2026 1:38 AM IST

കൂത്താട്ടുകുളം: ടൗണിൽ എം.സി റോഡിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം ബൈക്ക് യാത്രികർ കടന്നുകളഞ്ഞു. അപകടത്തിൽപ്പെട്ട കിഴകൊമ്പ് നടുപറമ്പിൽ ടോമി (59) കാലിനും വാരിയെല്ലിനും പരിക്കേറ്റ്ചികിത്സയിലാണ്. കഴിഞ്ഞമാസം 25ന് രാത്രി ഒരു മണിയോടെ കൂത്താട്ടുകുളം സെൻട്രൽ കവലയ്ക്ക് സമീപമായിരുന്നു സംഭവം .തട്ടുകട ജീവനക്കാരനായ ടോമി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെവന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ചശേഷം നിറുത്താതെ പോയി. നാട്ടുകാരാണ് ടോമിയെ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടുവാൻ പൊലീസിന്കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കണമെന്നാണ് ആവശ്യം.