പുതിയ ബിസിനസ്സ് ആരംഭിക്കും, സാമൂഹിക രംഗത്ത് നന്നായി ശോഭിക്കും, വസ്തുസംബന്ധമായ രേഖകൾ കൈവശം വരും

Sunday 08 February 2026 12:46 AM IST

നക്ഷത്രഫലം, 2026 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 15 വരെ

അശ്വതി വ്യവഹാരങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീടോ വാഹനമോ വാങ്ങിക്കും. കുടുംബത്തിൽ മംഗളകാര്യം നടക്കും. ഇൻഷുറൻസ് തുകയോ കാലാവധി കഴിഞ്ഞ മറ്റു പണമോ കിട്ടാൻ അവസരം ഉണ്ടാകും. ഭാഗ്യദിനം ചൊവ്വ.

ഭരണി കുടുംബത്തിൽ സാമ്പത്തികോന്നതി അനുഭവപ്പെടും. ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹോദരന്മാരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. പ്രമേഹരോഗ പീഢകൾ വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.

കാർത്തിക പുതിയ ബിസിനസ്സ് ആരംഭിക്കും. സാമൂഹിക രംഗത്ത് നന്നായി ശോഭിക്കും. വസ്തുസംബന്ധമായ രേഖകൾ കൈവശം വരും. വിദേശയാത്രകൾ നടത്തേണ്ടിവരും. ഉപരിപഠനത്തിന് സാധ്യതയുണ്ട്. സർക്കാർ ജോലിയിലുള്ളവർക്ക് സാമ്പത്തികമെച്ചം ഉണ്ടാകും. ഭാഗ്യദിനം ശനി.

രോഹിണി ഊഹക്കച്ചവടത്തിൽ ആദായം ഉണ്ടാകും. വീട് പുതുക്കി പണിയും .പരീക്ഷകൾ വിജയിക്കും. ബാങ്കുകളിലോ മറ്റുസ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് സാധിക്കും. സർവ്വീസിലുള്ളവർക്ക് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. വിദേശയാത്ര നടത്താൻ അവസരം. ഭാഗ്യദിനം ഞായർ.

മകയിരം പൂർവ്വികസ്വത്ത് അധീനതയിലാകും. ഗൃഹനിർമ്മാണം ആരംഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കാം. ഇലക്ട്രിക് സംബന്ധമായ സ്ഥാപനങ്ങൾ നടത്തുന്നവർ വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. ഭാഗ്യദിനം ബുധൻ.

തിരുവാതിര വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. കൃഷിയിനത്തിലും വാടകയിനത്തിലുംകൂടുതൽ വരുമാനം ഉണ്ടാകും. ലോണുകളോ മറ്റു ക്രഡിറ്റ്സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കും. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കേണ്ടതായി വരും. രണ്ടാം വിവാഹം നടക്കും. ഭാഗ്യദിനം വെള്ളി.

പുണർതം പുതിയ വ്യവസായശാലകൾ ആരംഭിക്കും. ലേഖകന്മാർക്കും പത്രപ്രവർത്തകർക്കും നല്ല സമയമാണ്. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരവുകൾ കിട്ടാനിടയുണ്ട്. വാഹനം മാറ്റി പുതിയവാഹനം വാങ്ങും. ഭൂമിയോ വീടോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം ബുധൻ.

പൂയം താൽകാലികമായി നിയമനം കിട്ടിയവർക്ക് സ്ഥിരീകരണം ലഭിച്ചേക്കും. പരസ്യങ്ങളുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാകും. ദൂരയാത്രകൾ ശുഭകരമായിരിക്കും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ചില പുതിയ ഏജൻസി ഏർപ്പാടുകൾ ഏറ്റെടുക്കും. ഭാഗ്യദിനം വെള്ളി.

ആയില്യം ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്തു നടത്തും. ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നല്ല സമയമാണ്. യാത്രകൾ സുഖകരമായിരിക്കും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നുചേരും. ഭാഗ്യദിനം ചൊവ്വ.

മകം ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പുതിയ ബിസിനസ്സ് തുടങ്ങുവാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. അധ്വാനഭാരം കൂടും. ഗൃഹം മോടിപിടിപ്പിക്കും. ഭാഗ്യദിനം ശനി.

പൂരം പൊതുകാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. നേതൃസ്ഥാനത്ത് എത്തിച്ചേരും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. വിദേശത്തുനിന്നും മടങ്ങി നാട്ടിൽ സ്വന്തം ബിസിനസ്സ് ചെയ്യുവാൻ അവസരം ഉണ്ടാകും. വീടും, വാഹനവും മോടിപിടിപ്പിക്കും. ഭാഗ്യദിനം വെള്ളി

ഉത്രം ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. യുവതിയുവാക്കളുടെ വിവാഹകാര്യം തീരുമാനിക്കും. വിദേശയാത്ര സാധ്യമാകും. ഭാഗ്യദിനം തിങ്കൾ.

അത്തം ബാങ്കിലോ സഹകരണ മേഖലയിലോ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഊഹക്കച്ചവടത്തിൽ നല്ല സമയമാണ്. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ഭാഗ്യദിനം ഞായർ.

ചിത്തിര പരിശ്രമങ്ങളിൽ ഫലം കണ്ടുതുടങ്ങും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സഹോദരന്മാർക്ക് വീട് ഉണ്ടാക്കാൻ സഹായിക്കും. മധ്യസ്ഥം മുഖേന വ്യവഹാരം ഒഴിവാക്കാൻ ശ്രമിക്കും. ഭാഗ്യദിനം ചൊവ്വ.

ചോതി ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനം നേടുന്നതിന് പരിശ്രമം നടത്തും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. ദൂരയാത്രകൾ പ്രയോജനകരമായിതീരും. ഭാഗ്യദിനം വ്യാഴം.

വിശാഖം

ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. ക്ഷേത്രദർശനം നടത്തും. കൂട്ടുബിസിനസ്സിൽ ഗുണം കുറയുന്നതാണ്. ഭാഗ്യദിനം ചൊവ്വ.

അനിഴം ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സ്ഥാനമാനം ലഭിക്കും. ദൂരയാത്ര മാറ്റിവേക്കേണ്ടിവരും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ഭാഗ്യദിനം വെള്ളി.

തൃക്കേട്ട രാഷ്ട്രീയ പ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റ് കരാർ ജോലികൾ ഏറ്റെടുത്ത് നടത്തും. ഭൂസ്വത്തുകൾ വിൽക്കാനും വാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രമിക്കുക. ബിസിനസ്സ് ലാഭകരമാകും. ഭാഗ്യദിനം ഞായർ.

മൂലം ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. രണ്ടാം സന്താനഭാഗ്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. ഭാഗ്യദിനം ഞായർ.

പൂരാടം പുതിയ പദവി കൈവരും. വ്യാപാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ശത്രുക്കൾപോലും മിത്രങ്ങളായി മാറും. സർക്കാരിന്റെ സഹായത്തോടെ ചില ബിസിനസ്സുകൾ ആരംഭിക്കും. ഭാഗ്യദിനം ചൊവ്വ.

ഉത്രാടം വ്യവസായത്തിൽ നിന്നും ധനാഗമം ഉണ്ടാകും. പ്രതികൂല പരിതസ്ഥിതിയിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രമിക്കുക. പ്രമോഷനു സാധ്യതയുണ്ട്. ഭാഗ്യദിനം വ്യാഴം.

തിരുവോണം മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നടക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഭൂമി പണയപ്പെടുത്തും. തൊഴിൽ സംബന്ധമായി വീട് വിട്ടുനിൽക്കേണ്ടി വന്നേക്കാം. കൃഷിയിൽ നിന്നും ഗുണം കുറയാൻ ഇടയുണ്ട്. ഭാഗ്യദിനം ചൊവ്വ.

അവിട്ടം സഹായ മനഃസ്ഥിതി ആദരവിന് വഴിയൊരുക്കും. സർവ്വർക്കും സ്വീകാര്യമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. വ്യവഹാരാദികളിൽ നിന്നും സാമ്പത്തികലാഭം ഉണ്ടാകും. യാത്രകൾ മാറ്റിവയ്‌ക്കേണ്ടിവരും. ഭാഗ്യദിനം വ്യാഴം.

ചതയം സാഹിത്യരചനകൾക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തിന് ചേരുവാൻ പ്രതീക്ഷിച്ചതിൽ ഉപരി പണച്ചെലവ് അനുഭവപ്പെടും. ഗവൺമെന്റിൽ നിന്നും ഉത്തരവിന് കാലതാമസം നേരിടും. രണ്ടാം വിവാഹം നടക്കും. ഭാഗ്യദിനം ഞായർ.

പൂരൂരൂട്ടാതി സ്വന്തം ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. കഥാരചനയിലും സാഹിത്യരചനയിലും ഏർപ്പെടുന്നവർക്ക് നല്ല സമയമാണ്. സ്ഥിരമായി നടത്തിവരുന്ന ദൈവീക കാര്യങ്ങൾക്ക് മുടക്കം സംഭവിക്കാം. യാത്രാക്ലേശം അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി.

ഉത്തൃട്ടാതി പൊതുപ്രവർത്തകർക്ക് പേരും പെരുമയും ഉണ്ടായേക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. മന്ദഗതിയിലിരിക്കുന്ന ബിസിനസ്സിൽ ഉണർവ് അനുഭവപ്പെടും. ഭൂസ്വത്തുക്കൾ പുതിയത് വാങ്ങാൻ ശ്രമിച്ചാൽ നടക്കുന്നതാണ്. നിയമജ്ഞർക്ക് നല്ല സമയമാണ്. ഭാഗ്യദിനം തിങ്കൾ.

രേവതി കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തും. സഹപ്രവർത്തകരെക്കൊണ്ട് സഹായങ്ങൾ ലഭിക്കും. മകന്റെ തുടർവിദ്യാഭ്യാസത്തിനായി ശ്രമം വേണ്ടിവരും. സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. വാഹനം മാറ്റിവാങ്ങും. ഭാഗ്യദിനം ബുധൻ