കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ

Sunday 08 February 2026 10:37 PM IST

തൊടുപുഴ: കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ കൺവെൻഷൻ 11ന് രാവിലെ 10ന് തൊടുപുഴ വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എ. സനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ യൂണിയൻ സമ്മേളനങ്ങൾ ഇന്ന് മുതൽ 22 വരെ നടക്കും. കൊടിമര, പതാക, ദീപശിഖ ജാഥകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, പ്രകടനം തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് യൂണിയൻ സമ്മേളനങ്ങൾ നടക്കുക. നാളെ തൊടുപുഴ യൂണിയൻ സമ്മേളനം സംസ്ഥാന ട്രഷറർ എ. സനീഷ് കുമാർ, ദേവികുളം യൂണിയൻ- സംസ്ഥാന കമ്മിറ്റിയംഗം സുനീഷ് കുഴിമറ്റം, 15ന് ഇടുക്കി യൂണിയൻ- സംസ്ഥാന ട്രഷറർ എ. സനീഷ്‌കുമാർ, 22ന് പീരുമേട് യൂണിയൻ- സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാജൻ, ഉടുമ്പൻചോല യൂണിയൻ- സംസ്ഥാന കമ്മിറ്റിയംഗം സുനീഷ് കുഴിമറ്റം എന്നിവർ ഉദ്ഘാടനം ചെയ്യും. ജില്ലാ കൺവെൻഷനിൽ ജില്ലയിലെ അഞ്ച് യൂണിയനുകളിൽ നിന്നുമായി 232 പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാജൻ, സംഘാടക സമിതി ജനറൽ കൺവീനർ സാബു കൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം സുനീഷ് കുഴിമറ്റം, തൊടുപുഴ യൂണിയൻ പ്രസിഡന്റ് പ്രകാശ് തങ്കപ്പൻ എന്നിവർ അറിയിച്ചു.