വിജയ് - രശ്മിക വിവാഹം 26ന് , സൽക്കാരം മാർച്ച് 4ന്
Sunday 08 February 2026 6:14 AM IST
ടോളിവുഡിലെ പ്രണയ ജോടികൾ വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം ഫ്രെബ്രുവരി 26 ന് നടക്കും. രാജസ്ഥാൻ ഉദയ്പൂരിലെ ഹെറിറ്റേജ് പാലസിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരിക്കുമെന്നാണ് റിപ്പോർട്ട്. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കുംസുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണം .വിവാഹത്തിന് ശേഷം ഹൈദരാബാദിൽ മാർച്ച് 4ന് സിനിമാ താരങ്ങൾക്കും സുഹൃത്തുകൾക്കുമായി വിവാഹ സല്ക്കാരം നടക്കും.2025 ഒക്ടോബർ 3ന് ഹൈദരാബാദിൽ സ്വകാര്യ ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.എട്ട് വർഷമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. .ഗീതാ ഗോവിന്ദ'ത്തിലൂടെ തുടങ്ങി ' ഡിയർ കോമ്രേഡി'ലൂടെ വളർന്നപ്രണയത്തിന് എട്ടാം വർഷം സാഫല്യം.