കർഷക സംഗമവും സ്വീകരണവും

Sunday 08 February 2026 3:20 AM IST

തിരുവനന്തപുരം: കർഷക കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റി കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുധീർഷാ പാലോട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഗഫൂർ പഴവിള,​ഡി.സി.സി ജനറൽ സെക്രട്ടറി പവിത്രകുമാർ,നന്ദിയോട് സുശീലൻ,ജാഫർ മൗലവി,കാനാവിൽ ഷിബു,മിനി ലാൽ,ആമിന മോൾ,കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത,വൈസ് പ്രസിഡന്റ് യൂസഫ് കല്ലറ,പാങ്ങോട് ഷംനാദ്,സതി തിലകൻ,നൗഷാദ് താഴെ പാങ്ങോട്,നിസാം പുലിപ്പാറ,അനസ് കരിം തുടങ്ങിയവർ സംസാരിച്ചു.