വികസന സന്ദേശ ജാഥ

Sunday 08 February 2026 3:20 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കെ.ആൻസലൻ എം.എൽ.എ നയിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി.അരുമാനൂർക്കടയിൽ ആരംഭിച്ച വികസന സന്ദേശ ജാഥ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജാഥയ്ക്ക് തിരുപുറത്ത് സ്വീകരണം നൽകി.യോഗങ്ങളിൽ എസ്.സ്റ്റീഫൻ അദ്ധ്യക്ഷനായി.ജാഥ വൈസ് ക്യാപ്ടൻ ജി.എൻ.ശ്രീകുമാരൻ,നെല്ലിമൂട് പ്രഭാകരൻ,ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ,കടകുളം ശശി,ആർ.രാഘവൻനായർ,കെ.കെ.ശ്രീകുമാർ,അരുമാനൂർക്കട ശശി,ആറാലുംമൂട് മുരളീധരൻനായർ, ഡി.ആർ.വിനോദ്,പുന്നക്കാട് തുളസീധരൻ,എസ്.നെൽസൺ എന്നിവർ പങ്കെടുത്തു.