ജീവൻ രക്ഷ പരിശീലനം

Sunday 08 February 2026 12:52 AM IST

തൊടുപുഴ: ജെ.സി.ഐ. വഴിത്തലയും ബി.എം.എച്ച് ഹോസ്പിറ്റലും ചേർന്ന് ഹൃദായാഘാതവും ശ്വാസതടസവും ബോധക്ഷയും മൂലം ഉണ്ടാകുന്ന അടിയന്തരഘട്ടങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക ജീവൻ രക്ഷാപരിശീലനം ജെ.സി.ഐ. ഹാളിൽ നടത്തി. ജെ.സി.ഐ. വഴിത്തല പ്രസിഡന്റ് എബിൻ ജയിംസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് പരിശീലന ക്ളാസ് ഉദ്ഘാടനം ചെയ്തു. ഡോ. കെവിൻ ജോൺ പരിശീലന ക്ളാസെടുത്തു. നിഖിൽ എം. ദാസ്, ജോസഫ് കെ.ജെ., ശരത് ശശി എന്നിവർ പ്രസംഗിച്ചു.