പയ്യന്നൂർ പട്ടത്തിനരികെ
Saturday 07 February 2026 10:26 PM IST
കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് വൈകിട്ടോടെ കൊടിയിറങ്ങും. അവസാനദിനം ബാക്കിനിൽക്കെ പയ്യന്നൂർ കോളേജ് ചാമ്പ്യൻ പട്ടം ഉറപ്പിച്ചു . രണ്ടാം ദിവസം രാത്രി ഒമ്പതുവരെയുള്ള ഫലമനുസരിച്ച് 243 പോയിന്റുമായി ഏറെ മുന്നിലാണ് പയ്യന്നൂർ കോളേജ് . രണ്ടാം സ്ഥാനത്തുള്ള തലശ്ശേരി ബ്രണ്ണന് 190 പോയിന്റും വിറാസ് വിളയാങ്കോടിന് 169പോയിന്റും തോട്ടട എസ്.എൻ കോളേജിന് 126 പോയന്റുമാണുള്ളത്. ആതിഥേയരായ പടന്നക്കാട് നെഹ്രു കോളേജ് 125 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.സമാപനസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചരക്ക് നടക്കും.