കർദിനാൾ ആന്റണി പൂല സി.ബി.സി.ഐ അദ്ധ്യക്ഷൻ
Sunday 08 February 2026 1:44 AM IST
ന്യൂഡൽഹി: ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദിനാൾ ആന്റണി പൂലയെ സി.ബി.സി.ഐ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സി.ബി.സി.ഐ തലപ്പത്തെത്തുന്ന ആദ്യ ദളിത് കർദിനാളാണ്. ഇന്നലെ ബംഗളൂരുവിൽ നടന്ന 37-ാമത് ജനറൽ ബോഡി യോഗമാണ് തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഈമാസം ചുമതല ഒഴിയും. 1961 നവംബർ 15ന് ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് ജനനം. 1992 ഫെബ്രുവരി 20ന് വൈദിക പട്ടം സ്വീകരിച്ചു. 2008 ഫെബ്രുവരി 8ന് കുർണൂൽ ബിഷപ്പായി. 2020 നവംബർ 19ന് ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി. 2022 ആഗസ്റ്റ് 27 മുതൽ കർദിനാൾ പദവിയിലെത്തി.