വാഴക്കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ
Sunday 08 February 2026 12:51 AM IST
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 11 -ാം വാർഡിൽ കാട്ടുപന്നികൾ വ്യാപകമായി വാഴക്കൃഷി നശിപ്പിച്ചു.പുതുശ്ശേരിമുക്ക് കെ.പി ഹൗസിൽ നിസാറുദ്ദീന്റെ പുരയിടത്തിലെ 50 ഓളം വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പന്നികൾ നശിപ്പിച്ചത്.സമാന രീതിയിൽ ഇതിന് മുൻപും കൃഷികൾ നശിപ്പിച്ചിരുന്നു.നിരവധിത്തവണ ഇതുസംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നിസാറുദ്ദീൻ പറഞ്ഞു.നഷ്ടപരിഹാരത്തിനും,അടിയന്തരമായി കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുമായി നിസാറുദ്ദീൻ അധികൃതർക്ക് പരാതി നൽകി.