വർണ്ണക്കൂടാരം ഉദ്ഘാടനം
Sunday 08 February 2026 3:18 AM IST
വാമനപുരം:വാമനപുരം ഗവ.യു.പി.എസിലെ വർണകൂടാരം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് പി നായർ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ എ ഹാഷിം സ്വാഗതം പറഞ്ഞു.ഡി.പി.സി ഡോ.നജീബ് പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം സുധീർഷ പാലോട്,എസ്.ആർ. അനിൽകുമാർ,വിനോദ് രാജ്,സുനിത ബീഗം,എ.ഇ.ഒ വി.ഷീജ,സാബു,സതീഷ്,രജികുമാർ,കാർത്തിക,സജീദ തുടങ്ങിയവർ സംസാരിച്ചു.