നവയുഗ യാത്രയ്ക്ക് വരവേൽപ്പ്
Sunday 08 February 2026 12:00 AM IST
പാവറട്ടി : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സ്വാഗത സംഘം ഓഫീസ് മുൻ എം.എൽ. എം പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ, അസ്ഹർ അലി തങ്ങൾ, എൻ.ജെ.ലിയോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ സ്റ്റാൻലി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് സി. ഫ്രാൻസിസ്, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, മുഹമദ് ഗസാലി, പി.കെ.രാജൻ, കെ.ബി.ജയറാം, അഡ്വ.സുരേഷ് കുമാർ, എ.ടി.സ്റ്റീഫൻ, സിജു പാവറട്ടി, ബന്നി തലക്കോട്ടൂർ, സുബൈദ മുഹമദ്, കെ.എസ്.ദീപൻ, സലാം വെൻമേനാട്, എം.കെ.അനിൽകുമാർ, ജറോം ബാബു എന്നിവർ സംസാരിച്ചു.