ഹെൽത്തി ലൈഫ് ഫീൽഡ് ക്യാമ്പയിൻപ്രവർത്തനരേഖ പ്രകാശനം
ഇടുക്കി: :ആയുഷ് വകുപ്പ്, നാഷ്ണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിന്റെ പ്രവർത്തനരേഖ പ്രകാശനം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് നിർവ്വഹിച്ചു.ഭാരതീയ ചികിത്സാ വകുപ്പിന്റെ ഓൺലൈൻ/ ഓഫ് ലൈൻ സേവനങ്ങളെക്കുറിച്ചും നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്നുവരുന്ന സ്പെഷ്യൽ പ്രൊജക്ടുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഭാരതീയ ചികിത്സാ വകുപ്പ് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭ്യമാകുന്നു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ. എസ്, ഹെൽത്തി ലൈഫ് ക്യാംമ്പയിൻ ജില്ലാ കോർഡിനേറ്റർമാരായ ഡോ.രാഖി രാജ് (ഐ.എസ്.എം), ഡോ.ഹുസ്ന റ്റി.പി.(ഹോമിയോപ്പതി), പീരുമേട് മേഖലാ കൺവീനർ ഡോ. രമ്യാ കെ. ആർ, ജി.എ.ഡി പെരിഞ്ചാംകുട്ടി മെഡിക്കൽ ഓഫീസർ ഡോ.അനുശ്രീ എസ്, ഭാരതീയ ചികിത്സാ വകുപ്പ് ഹെഡ് ക്ലർക്ക് റോയ് അലക്സ് എന്നിവർ സന്നിഹിതരായിരുന്നു.