ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

Sunday 08 February 2026 12:00 AM IST
സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) പ്രതിഷേധം ശ്രീധരൻ തേറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സ്‌കൂൾ പാചക തൊഴിലാളികളെ അവഗണിച്ച ബഡ്ജറ്റാണ് ഇടതുപക്ഷ സർക്കാരിന്റെ അവസാന ബഡ്ജറ്റെന്ന് സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച.്എം.എസ്) ജില്ലാ കമ്മിറ്റി ആരോപിച്ചു. ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോസി റപ്പായി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം. ഷംസുദ്ദീൻ ബഡ്ജറ്റിന്റെ ആദ്യപ്രതി കത്തിച്ചു. സലീല ഗോപി, കെ.കെ. മണി, സുഹറ റസാഖ്, ലത പെരുമ്പിലാവ്, സുഭദ്ര തുടങ്ങിയവർ നേതൃത്വം നൽകി.