സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്
Sunday 08 February 2026 12:00 AM IST
ചാലക്കുടി: പതിനൊന്നാമത് സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡുകൾ എ.കെ.ജി സ്മാരക ഹാളിൽ മന്ത്രി ജി.ആർ.അനിൽ വിതരണം ചെയ്തു. വാലപ്പൻ ക്രിയേഷൻസ് നിർമ്മിച്ച 'സ്വാലിഹ്', 'നിഴൽ വ്യാപാരികൾ' എന്നീ ചിത്രങ്ങളുടെ അണിയറ ശിൽപ്പികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഷാജു വാലപ്പൻ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനും നവാഗത സംവിധായകനുമുള്ള അവാർഡുകൾ സ്വീകരിച്ചു. സിദ്ധിക്ക് പറവൂർ ,വിനോദ് കുണ്ടുകാട്, ഡോ. അനശ്വര, ജലീൽ ബാദുഷ,ഷെജിൻ ആലപ്പുഴ, അഡ്വ. റോയ്, നസീമ അറക്കൽ, മാസ്റ്റർ മിഹ്‌റാസ്, ബേബി ആത്മിക എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അദ്ധ്യക്ഷനായി. ജോഷി മാത്യു, ബാലു കിരിയത്ത്, തുളസിദാസ്, രാജീവ് അഞ്ചൽ, ടി.എസ്. സുരേഷ് ബാബു, അഴകപ്പൻ, ഹരീഷ് പേരാടി, ബാബു പള്ളാശ്ശേരി, ജോർജ് ഓണക്കൂർ, വയലാർ ശരത് ചന്ദ്ര വർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.