ഫാ.പ്രശാന്ത് അനുസ്മരണം
Sunday 08 February 2026 12:02 AM IST
അമ്പലപ്പുഴ: പുന്നപ്ര പറവൂർ ഐ.എം.എസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും ആത്മീയ ഗുരവുമായിരുന്ന ഫാ.പ്രശാന്ത് ഐ.എം.എസ് കാരുണ്യത്തിന്റെ കാവലാളായിരുന്നുവെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. ജില്ലാ ഓർഫനേജ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാ.പ്രശാന്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ഓർഫണേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫാ. മൈക്കിൾ കുന്നേൽ അധ്യക്ഷനായി.നിയുക്ത ഐ.എം.എസ് ഡയറക്ടർ ഫാ.ജോഷി അനുസ്മരണ പ്രഭാഷണം നടത്തി.ഫാ.സോനു ജോർജ്, ഫാ. ലിജോ ജേക്കബ്, സിസ്റ്റർമാരായ അനുപമ,അഞ്ജലി,മോളി,ഫാ.ഫിലിപ്പ് മാത്യു, ബിനോയ് തങ്കച്ചൻ,എ.എസ്.നിതിൻ, ജി .രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.