നടൻ സുനിൽ ഥാപ്പ അന്തരിച്ചു മേരി കോമിലെ പരിശീലകൻ

Sunday 08 February 2026 12:10 AM IST

മും​ബ​യ്:​ ​മു​തി​ർ​ന്ന​ ​നേ​പ്പാ​ളി​ ​ന​ട​ൻ​ ​സു​നി​ൽ​ ​ഥാ​പ്പ​ ​(68​)​ ​അ​ന്ത​രി​ച്ചു.​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​കാ​ഠ്മ​ണ്ഡു​വി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​'റാം​ ​നാം​ ​സ​ത്യോ​ ​ഹോ"​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മരണത്തിന് ത​ലേ​ദി​വ​സ​വും​ ​അഭിനയത്തിൽ സ​ജീ​വ​മാ​യി​രു​ന്നു.​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​നീ​ണ്ട​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ൽ​ 300​ലേ​റെ​ ​നേ​പ്പാ​ളി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​വി​ല്ല​ൻ​ ​വേ​ഷ​ങ്ങ​ൾ​ ​​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ 2014​ൽ​ ​ഇ​റ​ങ്ങി​യ​ ​ബോ​ക്സി​ങ് ​താ​രം​ ​മേ​രി​ ​കോ​മി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​മേ​രി​കോം​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​പ​രി​ശീ​ല​ക​ൻ​ ​എം.​ ​ന​ർ​ജി​ത് ​സിം​ഗാ​യി​ ​അ​ഭി​ന​യി​ച്ചു.നേ​പ്പാ​ളി​ലെ​ ​ദാ​ങ്ങി​ൽ​ 1957​ ​മേ​യ് 17​നാ​ണ് ​ജ​ന​നം.​ 1970​ക​ളി​ൽ​ ​മോ​ഡ​ലാ​യാ​ണ് ​ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ത്.​ ​ബോം​ബെ​ ​ക്ല​ബ്ബു​ക​ൾ​ക്കാ​യി​ ​ഫു​ട്‌​ബോ​ളും​ ​ക​ളി​ച്ചു.​ ​ചി​ല​ ​ഹി​ന്ദി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​സൂ​പ്പ​ർ​ഹി​റ്റ് ​വെ​ബ് ​സീ​രീ​സാ​യ​ ​ഫാ​മി​ലി​ ​മാ​ന്റെ​ ​മൂ​ന്നാം​ ​സീ​സ​ണി​ലും​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പിതാവിനെ നഷ്ടപ്പെട്ട സമയത്ത് തന്നെ ചേർത്തുപിടിച്ചയാളാണ് സുനിൽ ഥാപ്പ.

എല്ലായ്‌പ്പോഴും തന്റെ പരിശീലകനായിരിക്കും അദ്ദേഹം.

- പ്രിയങ്ക ചോപ്ര