എല്ലാത്തിനുമുള്ള ഉത്തരം കാലം നൽകും ഡി.കെ. ശിവകുമാർ

Sunday 08 February 2026 12:14 AM IST

മംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടി പാർട്ടി പറയുന്നതെന്തും നമ്മൾ അനുസരിക്കണമെന്ന് മംഗളൂരുവിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സംസ്ഥാന ബഡ്ജറ്റിനുശേഷം അധികാര കൈമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാത്തിനുമുള്ള ഉത്തരം കാലം നൽകും എന്നായിരുന്നു മറുപടി.

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ദളിത് സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ,​ 'പിന്തുണയ്ക്കുന്നവർക്ക് അവരുടെതായ അഭിലാഷങ്ങളുണ്ടാകും, അതിൽ തെറ്റില്ല എന്നായിരുന്നു മറുപടി.