കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിൽ: കെ രാജൻ

Sunday 08 February 2026 12:29 AM IST

തൃശൂർ: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ഇതുവരെ നടത്തിയ പ്രകടനങ്ങളെല്ലാം ചീറ്റിപ്പോയതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസ് നേതാക്കളെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. സി.പി.ഐ ജില്ലാ നവമാദ്ധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേവലം രാഷ്ട്രീയലാക്കോടെ യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവാക്കിയിരിക്കുന്നു. ചടങ്ങിൽ സംസ്ഥാന കൗൺസിൽ അംഗം ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സോഷ്യൽ മീഡിയ സബ് കമ്മിറ്റി കൺവീനർ കെ.പി. സന്ദീപ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എസ് പ്രിൻസ്, കെ.എസ.് ജയ, ഷീന പറയങ്ങാട്ടിൽ, ബിനോയ് ഷബീർ, കെ.എ.അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.