സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Sunday 08 February 2026 12:31 AM IST
ആളൂര്‍ എസ്.എന്‍.വി.എച്ച്.എസ് സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും വാര്‍ഷികാഘോഷവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

ആളൂർ: എസ്.എൻ.വി.എച്ച്.എസ് സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മാനേജർ ഇ.കെ.മാധവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സുവർണ ജൂബിലിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചലച്ചിത്രതാരം കാർമൽ എസ്.മാത്യു മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ സുമ.എസ് ,ലാബ് അസിസ്റ്റന്റ് എ.എം.അനിൽകുമാർ എന്നിവർക്ക് യാത്രഅയപ്പ് നൽകി. വിവിധ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഇ.കെ.ബൈജു, ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത്, പി. നവീന,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.ആർ. ധന്യ , ബിന്ദു ഷാജു, എസ്.എൻ.ഡി.പി സമാജം സെക്രട്ടറി സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.