ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : ഒരുകോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Sunday 08 February 2026 1:36 AM IST

കോട്ടയം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ഒരുകോടി 13 ലക്ഷം രൂപ അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര നൂറനാട് അനീഷ് ഭവനിൽ അഖിൽ (25) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മെർലിൻ ജേക്കബ് എന്ന വ്യാജ പേരിൽ വിദേശരാജ്യമായ കമ്പോഡിയയിൽ നിന്നും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലും പ്രൊഫൈൽ ഉണ്ടാക്കി കുറിച്ചി സ്വദേശിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചു. ശേഷം ഇതുവഴി മറ്റു പ്രതികളുടെ സഹായത്തോടെയും നിർദ്ദേശത്തോടെയും ഓൺലൈൻ ട്രേഡിംഗിലേക്ക് ക്ഷണിച്ചായിരുന്നു തട്ടിപ്പ്. ചിങ്ങവനം ഇൻസ്‌പെക്ടർ എസ്.പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.