പാറയിൽ ശ്രീദുർഗാഭദ്രകാളി ദേവിക്ഷേത്രം

Sunday 08 February 2026 2:44 AM IST

വെള്ളറട:പുലിയൂർശാല പാറയിൽ ശ്രീ ദുർഗ്ഗാഭദ്രകാളി ദേവിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 9ന് തുടങ്ങി 11ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5. 30ന് മഹാഗണപതിഹോമം, 7ന് ഉഷപൂജ, 11. 30ന് മദ്ധ്യാനപൂജ, 12. 30ന് അന്നദാനം, 7. 30ന് സായാഹ്ന ഭക്ഷണം, 8ന് അത്താഴപൂജ, 9ന് രാവിലെ 7. 15ന് അഖണ്ഡനാമ ജപം ആരംഭം, തുടർന്ന് വലിയ പടുക്ക.6. 15ന് അഖണ്ഡനാമജപം സമാപനം. 7ന് ഭദവതി സേവ, തുടർന്ന് ഹൈന്ദവ സദസ്സ്, 8ന് കൈകൊട്ടികളി. 10ന് രാവിലെ 8ന് മഹാസുദർശനഹോമം, 10ന് നാഗരൂട്ട്, 11ന് അഷ്ടാഭിഷേകം, തുടർന്ന് കുങ്കുമാഭിഷേകം, വൈകിട്ട് 4ന് ഭജന, 4. 30ന് ഐശ്വര്യപൂജ, 7. 30ന് കൈകൊട്ടികളി, 8. 30ന് നൃത്തനൃത്ത്യങ്ങൾ. 11ന് രാവിലെ 8ന് മൃത്യജ്ഞയഹോമം, 9. 30ന് നവകലശപൂജ, 9. 15നുമേൽ 9. 30 നകം പൊങ്കാല ആരംഭം, 10ന് ഭജന, 11. 30ന് പൊങ്കാലനിവേദ്യം, 6ന് അലങ്കാര ദീപാരാധന, 6. 30ന് തിരുവാതിര, 8ന് സൂപ്പർഹിറ്റ് ഗാനമേള, 8. 30ന് ആകാശപൂരം.