നെടുമങ്ങാട് താലൂക്കുതല ബാങ്കേഴ്സ് മീറ്റ് എട്ട് കോടിയുടെ 80 പുതിയ പ്രോജക്ടുകൾ സമർപ്പിച്ചു

Sunday 08 February 2026 2:45 AM IST

നെടുമങ്ങാട്: താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്കുതല ബാങ്കേഴ്സ് മീറ്റ് നടത്തി.സംരംഭകരും വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുൾപ്പെടെ പങ്കെടുത്തു.60 ലക്ഷം രൂപയുടെ വായ്പകൾ വിതരണം ചെയ്തു. എട്ടു കോടിയിലധികം രൂപയുടെ 80 പുതിയ പ്രോജക്ടുകൾ വായ്പാനുമതിക്കായി ബാങ്കുകൾക്ക് സമർപ്പിച്ചതായും താലൂക്ക് വ്യവസായ ഓഫീസ് അറിയിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച ബാങ്കുകളെ ആദരിച്ചു.ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ്.ആർ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.ഐ ജില്ലാ സെക്രട്ടറി പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് താലൂക്ക് വ്യവസായ ഓഫീസർ ജയലക്ഷ്മി.എൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വ്യവസായ വികസന ഓഫീസർ സന്തോഷ് കുമാർ.ജി.വി,നെടുമങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അൻസിൽ ഖാൻ.എൽ.ആർ,വാമനപുരം വ്യവസായ വികസന ഓഫീസർ സിന്ധു.കെ,വെള്ളനാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ലിജു എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: നെടുമങ്ങാട് താലൂക്കുതല ബാങ്കേഴ്സ് മീറ്റ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ്.ആർ ഉദ്ഘാടനം ചെയ്യുന്നു