പാകിസ്ഥാൻ സ്‌ഫോടനം: പിന്നിൽ ഐസിസ്

Sunday 08 February 2026 7:17 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്. പെഷവാർ സ്വദേശിയായ യാസിർ എന്നയാളാണ് സ്ഫോടനം നടത്തിയത്. ഗൂഢാലോചനയിൽ പങ്കാളികളായെന്ന് കരുതുന്ന ഇയാളുടെ രണ്ട് സഹോദരൻമാരെയും മാതാവിനെയും പൊലീസ് പിടികൂടി. ഇവർക്ക് അടുത്തിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചെന്നാണ് റിപ്പോർട്ട്. അതേ സമയം, വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാർത്ഥനാ സമയത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നു. 169 പേർക്ക് പരിക്കേറ്റു.