പുതുയുഗ യാത്ര വിളംബര ജാഥ
Monday 09 February 2026 12:12 AM IST
കാർത്തികപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി ഉദയഗിരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപുരം ടൗണിൽ വിളംബര ജാഥ നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയിച്ചൻ പള്ളിയാലിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഹാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജോയി പള്ളിപ്പറമ്പിൽ, വിനോദ്, ഷീൻ തെക്കേൽ, സിന്ധു തോമസ്, സൗദത്ത്, ജെയ്സി ജോസ്‌ബെന്നി പിടിയേക്കൽ, ഇ.എം നാസർ, കെ.കെ ചന്ദ്രൻ, ഡിൽജോ മൈലപ്പറമ്പിൽ, സജീവൻ മുളയാനി, മോഹനൻ പറപ്പള്ളി, ജോസഫ് മാങ്ങാടൻ, ജോസഫ് വട്ടക്കൊട്ടയിൽ, ടോം പാലക്കൽ, മേരി ജെയിംസ് എന്നിവർ സംസാരിച്ചു. ആലക്കോട് മണ്ഡലം കമ്മിറ്റി ആലക്കോട് ടൗണിൽ നടത്തിയ വിളംബര ജാഥ ജോസ് വട്ടമല ഉദ്ഘാടനം ചെയ്തു. ബാബു പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു.