സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം

Monday 09 February 2026 12:07 AM IST
അന്തിപ്പച്ച

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം അന്തിപ്പച്ചയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും എരിപുരത്ത് എം. വിജിൻ എം.എൽ.എ നിർവഹിച്ചു. കേരള സർക്കാരിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണമേന്മയേറിയതും രാസവസ്തു വിമുക്തവുമായ മത്സ്യം ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ സഹകരണത്തോടെയാണ് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് 18 ലക്ഷം രൂപ ചിലവഴിച്ച് സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ വിവിധ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് ആയിക്കര മാപ്പിളബേ ഹാർബറിൽ സജ്ജമാക്കിയിട്ടുള്ള ബേസ് സ്റ്റേഷനിലേക്ക് നേരിട്ട് സംഭരിക്കുന്ന വൈവിധ്യങ്ങളായ മത്സ്യ ഇനങ്ങളാണ് അന്തിപ്പച്ചയിലൂടെ വിപണനം നടത്തുക. കൊച്ചിയിലുള്ള ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാൻറിൽ ഉത്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളും അന്തിപ്പച്ചയിലുടെ ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു.