ഗാന്ധിദർശൻ ജില്ലാ വിദ്യാർത്ഥി നേതൃസംഗമം
Monday 09 February 2026 12:28 AM IST
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പും കേരള ഗാന്ധിസ്മാരക നിധിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധിദർശൻ പഠനപരിപാടിയുടെ നേതൃത്വത്തിൽ ജില്ലാതല വിദ്യാർത്ഥി നേതൃസംഗമം സംഘടിപ്പിച്ചു.ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഡയറക്ടർ ഊരൂട്ടുമ്പലം ജയചന്ദ്രൻ,ജില്ലാ കൺവീനർ സാബു നീലകണ്ഠൻ,ജെ.ജോസ് വിക്ടർ,ജെ.ഫസലുദീൻ,സി.ആർ.ആത്മകുമാർ,ഹരീഷ് കുമാർ,ഹുദ ഫാറൂഖ്,എ.അരുൺ എന്നിവർ പങ്കെടുത്തു.വിവിധ സെഷനുകളിലായി പരിശീലന പരിപാടികൾ,ഗാന്ധി മ്യൂസിയം സന്ദർശനം എന്നിവ നടന്നു.