ജാഥയ്‌ക്ക് സ്വീകരണം
Monday 09 February 2026 12:29 AM IST
ബാലരാമപുരം: എൽ.ഡി.എഫ് കോവളം നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന വാഹനജാഥയ്‌ക്ക് ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. അഡ്വ.അജിത്താണ് ജാഥാ ക്യാപ്ടൻ. മാനേജർ സിന്ധുരാജൻ,അഡ്വ.പ്രതാപചന്ദ്രൻ,തെന്നൂർക്കോണം ബാബു,സുരേഷ് കോളിയൂർ എന്നിവരാണ് ജാഥ അംഗങ്ങൾ. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ,ചെയർമാൻ മോഹനൻനായർ, എം.ബാബുജാൻ,വി.മോഹനൻ,അഡ്വ.ഡി.സുരേഷ് കുമാർ,എം.എ.സാദിഖ് അലി,കാവിൻപുറം സുരേഷ്, സുനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.